കഴിഞ്ഞ മാസം ഒമ്പതാം തിയതി പാലുവായില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവംനടന്നത്. പ്രദേശത്തെ സിസിടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

തൃശൂര്‍: പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര കണ്ണംകര നൗഷാദ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഒമ്പതാം തിയതി പാലുവായില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവംനടന്നത്. പ്രദേശത്തെ സിസിടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

കറുത്ത സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും തുടര്‍ന്ന് അഞ്ചങ്ങാടിയില്‍ വച്ച് എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ റോബര്‍ട്ട്, അജിത്ത് ലാല്‍, ടി. അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.