തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ മോഷ്ടിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടിയും പൊലീസ് പിടിച്ചെടുത്തു.

കൂത്തുപറമ്പ് സ്വദേശി സോനു, തൊക്കിലങ്ങാടി സ്വദേശി വി.കെ രഞ്ജിത്,പൂക്കോട് സ്വദേശി ടി.അഫ്സൽ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്ര സ്വദേശിയും തലശ്ശേരിയിലെ ജ്വല്ലറി ഉടമയുമായ ശ്രീകാന്ത് കദം ആണ് ആക്രമിക്കപ്പെട്ടത്. 

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീകാന്തിനെ ബൈക്കില്‍ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും വെട്ടിവീഴ്ത്തുകയുമായിരുന്നു.