ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്ഷണിക്കാത്ത വിവാഹവീട്ടിലെത്തി മദ്യമാവശ്യപ്പെട്ട മുബീര്‍  ഇൻസാഫ് എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.

കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ വിവാഹ വീട്ടിലെത്തി മദ്യം ആവശ്യപ്പെട്ട യുവാവ് വരൻ്റെ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചക്കുംകടവ് സ്വദേശി മുബീനെ കോതിപാലത്ത് വെച്ചാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രതി തിരിച്ചു കോഴിക്കോട് എത്തുകയും കല്ലായി റെയിൽവേ സ്റ്റേഷനിൽ വെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്താണ് കോതിപാലത്ത് വെച്ചു പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ക്ഷണിക്കാത്ത വിവാഹവീട്ടിലെത്തി മദ്യമാവശ്യപ്പെട്ട മുബീര്‍ ഇൻസാഫ് എന്ന യുവാവിനെ കുത്തി പരിക്കേൽപ്പിച്ചത്.

Thrissur Pooram 2025 | Asianet News Live | Malayalam News Live | Kerala News