നേമം സ്വദേശി ഹാരിസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ഇയാള്‍ ബ്ലേഡ് കൊണ്ട് പെൺകുട്ടിയെ ആക്രമിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ കഴുത്തിൽ കുത്തി പരിക്കേൽപിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. നേമം സ്വദേശി ഹാരിസിനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് ബ്ലേഡ് കൊണ്ട് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്. കയ്യില്‍ കരുതിയ ബ്ലേഡ് കൊണ്ട് കഴുത്തിൽ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വൈകീട്ടോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. നിസാര പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്