Asianet News MalayalamAsianet News Malayalam

ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; കാപ്പ ചുമത്തി നാടുകടത്തി

ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി

Accused in several criminal cases in Haripad police station Kaapa imposed
Author
First Published Aug 15, 2024, 9:06 AM IST | Last Updated Aug 15, 2024, 9:06 AM IST

ഹരിപ്പാട്: ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ  ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടു പേർക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കരുവാറ്റ സ്വദേശികളായ സോബിൻ തോമസ് (24), യാദവ് (22) എന്നിവരെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കരുവാറ്റ പ്രദേശം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം, നങ്ങ്യയാർകുളങ്ങര  ടി കെ എം  എം  കോളേജിൽ അതിക്രമിച്ചു കയറി  വിദ്യാർഥികളെ മർദ്ദിച്ചു, പുതുവത്സര ദിനത്തിൽ വീട് കയറി ആക്രമിച്ചു തുടങ്ങിയ കേസുകളിൽ ഇരുവരും പ്രതികളാണ്.  തൃക്കുന്നപ്പുഴ സ്റ്റേഷൻ പരിധിയിലും ഇരുവർക്കും എതിരെ കേസുകൾ നിലവിലുണ്ട്.

കരുവാറ്റയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്  തുഴച്ചിൽക്കാരെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സോബിൻ തോമസ് പ്രതിയാണ്. ഹരിപ്പാട് എസ് എച്ച് ഒ മുഹമ്മദ് ഷാഫിയുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി ആണ് പ്രതികൾക്കെതിരെ കാപ്പ ചുമത്തിയത്.

പണം നൽകിയപ്പോൾ കണ്ടത് പോക്കറ്റിലെ സ്വർണം, കുടിപ്പിച്ച് ഫിറ്റാക്കി അടിച്ചുമാറ്റി, കൊല്ലത്ത് യുവാവ് അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios