ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ബംഗളുരുവിൽ നിന്ന് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുൻ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു) ആണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018ലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. ശേഷം കേരളത്തിൽ പാലക്കാടും, തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ഇയാൾ ഒളിവിലായിരുന്നു. എസ്.ഐ അബ്ദുൽ ഖാദർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയസുധ, സിവിൽ പൊലീസ് ഓഫീസർമാരായ വിനു കൃഷ്ണൻ, സുഭാഷ് സുജിത്ത്, ലവൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം