പൊലീസിനെ വെട്ടിയ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇടുക്കി: ഇടുക്കി ചിന്നക്കനാൽലിൽ പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ തേടിയെത്തിയ കായംകുളം എസ് ഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമം ഉണ്ടായത്. അക്രമത്തിൽ സിപിഒ ദീപക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയാണ് ഉക്കാഷ് എന്ന് വിളിക്കുന്ന ഹാഷിം ബഷീർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു ഹാഷിം.
Also Read: ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)