വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടി. 

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖിലിനെ പൊലീസ് പിടി കൂടിയത്. വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടുകയായിരുന്നു. തുടർന്ന് വെള്ളയില്‍ പൊലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് നിഖിൽ. 

പിണറായി സര്‍ക്കാരിൽ 1.8 ലക്ഷം പാര്‍ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം, യുവതയോടുള്ള ചതിയെന്നും ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8