Asianet News MalayalamAsianet News Malayalam

കവര്‍ച്ചാ കേസിൽ പ്രതിയായിരിക്കെ വിദേശത്തേക്ക് മുങ്ങി; 8 വര്‍ഷങ്ങള്‍ക്കു ശേഷം വിമാനത്താവളത്തില്‍ വച്ച് പിടിയില്

2016 ഫെബ്രുവരിയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ നാല് പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മഹറൂഫ്. 

Accused who went abroad in robbery case arrested after eight years.
Author
First Published Apr 27, 2024, 10:05 PM IST | Last Updated Apr 27, 2024, 10:05 PM IST

മാനന്തവാടി: തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കമ്പളക്കാട് മാളിയേക്കല്‍ വീട്ടില്‍ മഹറൂഫ് (40) നെയാണ് തിരുനെല്ലി പൊലീസ് നാട്ടിലേക്ക് വരും വഴി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2016 ഫെബ്രുവരിയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ നാല് പേരടങ്ങുന്ന സംഘത്തിലെ ഒരാളാണ് മഹറൂഫ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സരിത്ത്, വിനീത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ‌പൊലീസിനെ ആക്രമിച്ചു; അഞ്ചു പേർ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios