ആക്രമണത്തില്‍ യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. 

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ യുവാവിന് നേർക്ക് ആസിഡ് ആക്രമണം നടത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കമ്പല്ലൂർ പെരളം സ്വദേശി റോബിനെ ആണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഉണ്ടായ ആസിഡ് ആക്രമണത്തിൽ പ്രാപ്പൊയിൽ സ്വദേശി രാജേഷിന് സാരമായി പരിക്കേറ്റിരുന്നു. രാത്രി പത്തു മണിയോടെ വീട്ടു വരാന്തയിലിരിക്കുമ്പോഴാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവിന്‍റെ വയറിന്‍റെ ഭാഗത്തും മുഖത്തും കൈയ്യിലും ഉള്‍പ്പെടെ പൊള്ളലേറ്റിരുന്നു. ആക്രമണത്തിനിരയായ രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്