ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പൊലീസിന്റെ ഓപ്പറേഷന്‍ 'ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 540 പേരെ പരിശോധിച്ചു

കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയക്കുമെതിരെ പൊലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ പതിമൂന്ന് പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 43 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ജില്ലയില്‍ നടത്തി വരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ ആകെ 572 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 

ഒരാളെ കാപ്പ ചുമത്തി നാടുകടത്തി. 438 പേര്‍ കരുതല്‍ തടങ്കലിലാണ്. 134 പേര്‍ക്ക് വാറണ്ടും നല്‍കി. ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പൊലീസിന്റെ ഓപ്പറേഷന്‍ 'ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 540 പേരെ പരിശോധിച്ചു. 75 കേസുകളിലായി 75 പേരെ പിടികൂടി. 7.185 ഗ്രാം എംഡിഎംഎയും, 444 ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 67 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

കര്‍ശന നിർദേശം നൽകി മന്ത്രി; സ്കൂൾ തുറക്കുന്നതിന് മുമ്പ് സമ്പൂര്‍ണ ശുചീകരണം നടത്തണം, 25ന് ശുചീകരണ ദിനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം