അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരെയടക്കം ആറ് പേരെ സസ്പെന്‍റ് ചെയ്തു. നാല് വനിതാ അംഗങ്ങളടക്കം എട്ട് പേർക്ക് താക്കീത്. 

പാലക്കാട്: കൊല്ലങ്കോട് സിപിഎം വിഭാഗീയതയില്‍ നടപടി. അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരെയടക്കം ആറ് പേരെ സസ്പെന്‍റ് ചെയ്തു. നാല് വനിതാ അംഗങ്ങളടക്കം എട്ട് പേർക്ക് താക്കീത്. കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് പ്രാദേശികമായ വിഭാഗീയത ഏറ്റവും ശക്തമെന്നായിരുന്നു സിപിഎം സംസ്ഥാന നേതൃത്യത്തിലെ വിലയിരുത്തൽ. സംസ്ഥാന സമ്മേളനത്തിനു ശേഷം പാലക്കാട്ടെ വിഭാഗീയതയെ കുറിച്ച് പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. പിന്നാലെ വിഭാഗിയത അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെയും നിയോഗിച്ചിരുന്നു.