പാലേരി മാണിക്യം കാറ്റ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് പങ്കന്‍ അവതരിപ്പിച്ചത്. നിരവധി ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട്: ചിത്രകാരനും, സിനിമാ നടനുമായ പങ്കന്‍ കാരാടി (പങ്കജാക്ഷന്‍-58)അന്തരിച്ചു. പാലേരി മാണിക്യം കാറ്റ്, സ്പിരിറ്റ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് പങ്കന്‍ അവതരിപ്പിച്ചത്. നിരവധി ടി.വി.സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നവയുഗ ആര്‍ട്‌സിന്റെ നാടകനടനായും ,അനൗണ്‍സറായുമെല്ലാം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
നവയുഗ ആര്‍ട്‌സിന്റെ നാടക മല്‍സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ബോഡെഴുത്തുകാരനായും പോർട്രെയ്റ്റ് ചിത്രക്കാരനുമായാണ് തുടക്കം. പിന്നീട് പ്രൊഫഷണൽ നാടകനടനായി പങ്കൻ തിളങ്ങി. മുഴക്കുമുള്ള ശബ്ദമായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത. താമരശ്ശേരി വടക്കേകാരാടി പരേതനായ ഭാസ്‌ക്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനാണ്. ഭാര്യ ലേഖ, മക്കള്‍: വിഷ്ണു, വിശാഖ്, സഹോദരങ്ങള്‍: ജയന്‍, സാജന്‍ ( ഇരുവരും വിമുക്തഭടര്‍))റീന.
