കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കാൻ ജില്ലയില്‍ ഇത്  വരെ 10767 അപേക്ഷകള്‍ ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്.  3761 അപേക്ഷകളാണ് ഇവിടെനിന്നും ലഭിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 3610 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും 3396 അപേക്ഷകളും ലഭിച്ചു. 247 അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചു. മാനന്തവാടി - 130, സുല്‍ത്താന്‍ ബത്തേരി - 77, കല്‍പ്പറ്റ - 40 എന്നിങ്ങനെയാണ് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നിരസിച്ചത്. ഈ മാസം 25 വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം.

ഭൂരിഭാഗം അപേക്ഷകളും പട്ടികയില്‍  പുതുതായി പേരു ചേര്‍ക്കാനുളളവയാണ്. ഇത്തരത്തിലുളള 8767 അപേക്ഷകളാണ് ജില്ലയിലാകെ ലഭിച്ചത്. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 2773 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും 2911 അപേക്ഷകളും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും 3083 അപേക്ഷകളുമാണ് ലഭിച്ചത്. പ്രവാസികളില്‍ നിന്നും 139 അപേക്ഷകള്‍ കിട്ടി. മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും 55, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും  31,  കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 53  അപേക്ഷകളാണ് ലഭിച്ചത്. 

പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുളള 50 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. മാനന്തവാടി (8), സുല്‍ത്താന്‍ ബത്തേരി (11), കല്‍പ്പറ്റ (31) എന്നിങ്ങനെയാണ് അപേക്ഷകള്‍. ഒരു മണ്ഡലത്തില്‍ നിന്നും നിലവിലെ വിലാസത്തിലെ ബൂത്തിലേക്ക് മാറാനായി അപേക്ഷിച്ചത് 409 പേരാണ്.  കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 164 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്നും 127 അപേക്ഷകളും സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നിന്നും 118 അപേക്ഷകളും ലഭിച്ചു. ഇതില്‍ 286  അപേക്ഷകള്‍ പരിഗണിച്ചപ്പോള്‍  118 എണ്ണം നിരസിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട പേര് ഒഴിവാക്കാനായി 50 അപേക്ഷകളും ഭേദഗതി വരുത്താനായി  1402 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.