മൂന്നാര്‍- അടിമാലി സെയില്‍ യൂണിറ്റും സംയുക്തമായ മൂന്നാര്‍ ടൗണില്‍ 8 ന് മെഗാ ഫ്രീ ചെക്കപ്പ് ക്യാമ്പ് സംഘടപ്പിക്കുകയാണെന്നും പൊതുജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം.
ഇടുക്കി: പഞ്ചായത്തിന്റെ വാഹനത്തില്‍ സ്വകാര്യ കമ്പനിയുടെ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പിന്റെ പരസ്യം. മാരുതി ഇന്‍ഡെസ് മോട്ടേഴ്സ് കോതമംഗലവും, മൂന്നാര്‍- അടിമാലി സെയില്‍ യൂണിറ്റും സംയുക്തമായ മൂന്നാര്‍ ടൗണില്‍ 8 ന് മെഗാ ഫ്രീ ചെക്കപ്പ് ക്യാമ്പ് സംഘടപ്പിക്കുകയാണെന്നും പൊതുജനങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കണമെന്നാണ് നോട്ടീസിലെ ഉള്ളടക്കം.
മൂന്നാര്‍ പഞ്ചായത്തിന്റെ പങ്കാളിത്തമില്ലാതെ നടത്തപ്പെടുന്ന ക്യാമ്പിന്റെ നോട്ടീസ് പഞ്ചായത്ത് വാഹനത്തില്‍ പതിപ്പിച്ചത് അംഗങ്ങളടക്കം വായിക്കുന്നുണ്ടെങ്കിലും അത് എടുത്തുമാറ്റാന്‍ അധിക്യതര്‍ ആദ്യം തയ്യറായിരിന്നില്ല. പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയുമടക്കം യാത്രചെയ്യുന്ന വാഹനത്തില്‍ സ്വകാര്യ കമ്പനികളുടെ പരസ്യങ്ങള്‍ പതിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിബന്ധന നിലനില്‍ക്കുമ്പോഴാണ് ഇത്തരം നോട്ടീസ് വാഹനത്തില്‍ ഒട്ടിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ജീവനക്കാര്‍ നോട്ടീസ് എടുത്തുമാറ്റി.
