ഇന്ന് ചേർന്ന യോഗത്തിൽ അഡ്വക്കറ്റ് മുഹമ്മദ് ഷാ അടക്കമുള്ളവർ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയെങ്കിലും ഭാരവാഹികൾ ഇത് ചർച്ചയ്ക്കെടുത്തില്ല. 

കൊച്ചി: കൊച്ചിയിൽ നടന്ന കേരള ബാർ കൗൺസിൽ യോഗത്തിൽ നിന്ന് ഒരു വിഭാഗം അഭിഭാഷകർ ഇറങ്ങിപ്പോയി. ബാർ കൗൺസിൽ അഴിമതി സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽപോകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

ഇന്ന് ചേർന്ന യോഗത്തിൽ അഡ്വക്കറ്റ് മുഹമ്മദ് ഷാ അടക്കമുള്ളവർ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയെങ്കിലും ഭാരവാഹികൾ ഇത് ചർച്ചയ്ക്കെടുത്തില്ല. ബാർ കൗൺസിലിലെ ഏഴര കോടി രൂപയുടെ അഴിമതിയാണ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലെ വിജിലൻസ് അന്വേഷണത്തിന് എതിരായ ഹർജിയിലായിരുന്നു ഉത്തരവ്.