Asianet News MalayalamAsianet News Malayalam

പ്രളയത്തിലും തളര്‍ന്നില്ല; ആഢ്യന്‍പാറ ചെറുകിട ജല വൈദ്യുത പദ്ധതി വന്‍ വിജയം

ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യന്‍പാറ പദ്ധതിയുടെ ഈ സുവര്‍ണ്ണ നേട്ടം. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.
 

Adyanpara project produced Targeted Power
Author
Malappuram, First Published Oct 22, 2021, 10:35 PM IST

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ (Malappuram district)  കെ എസ് ഇ ബിയുടെ(KSEB) ഏക ജനറേറ്റിംഗ് സ്റ്റേഷനായ ആഢ്യന്‍പാറ(Adyanpara)  ചെറുകിട ജല വൈദ്യുത (Small hydro project) പദ്ധതിയില്‍ ഈ വര്‍ഷം മികച്ച ഉല്‍പ്പാദനം. പ്രതിവര്‍ഷ ഉല്‍പ്പാദന ലക്ഷ്യമായ തൊണ്ണൂറ് ലക്ഷത്തി പതിനായിരം യൂണിറ്റ് ആറ് മാസത്തിനുള്ളില്‍ ഉല്‍പ്പാദിപ്പിക്കാനായി. 2015 സപ്തബര്‍ മൂന്നിന് കമ്മീഷന്‍ ചെയ്ത ഈ പദ്ധതി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മഹാപ്രളയങ്ങളില്‍  ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും മൂന്ന് ജനറേറ്ററുകളും മണ്ണിനിടയില്‍പ്പെട്ടിട്ടും കഠിനാധ്വാനം ചെയ്താണ് ജീവനക്കാരും ഉദ്യോഗസ്ഥരും 2015 ആരംഭിച്ച ഈ പവര്‍ സ്റ്റേഷനെ ജീവസ്സുറ്റതാക്കിയത്.

ഈ വര്‍ഷത്തെ അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും വാര്‍ഷിക ഉല്‍പ്പാദന ലക്ഷ്യം വേഗത്തില്‍ സാക്ഷാത്കരിക്കാന്‍ സഹായാകമായിട്ടുണ്ടെന്ന് അസി. എന്‍ജിനീയര്‍ പി ആര്‍ ഗണദീപന്‍ അറിയിച്ചു. ചാലിയാറിന്റെ കൈവരി പുഴയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിര്‍മ്മിച്ച് ഒരു കിലോമീറ്റര്‍ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ പവര്‍ഹൗസിലെത്തിച്ച് ജനറേഷനു ശേഷം ഈ വെള്ളം ആഢ്യന്‍പാറ ടൂറിസ്റ്റ് കേന്ദ്രമായ വാട്ടര്‍ ഫാള്‍സിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച്ച കൂടിയാണ്. 

ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കാര്യക്ഷമവും ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യന്‍പാറ പദ്ധതിയുടെ ഈ സുവര്‍ണ്ണ നേട്ടം. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 23 വരെ 53 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. 3.5 മെഗാവാട്ട് ശേഷിയുള്ള ആഢ്യന്‍പാറയില്‍ 84,000 യൂണിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉല്‍പ്പാദന ശേഷി. ഈ വര്‍ഷം 86,500 യൂണിറ്റിന് മുകളില്‍ വരെ നിലയത്തില്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചു.ഇടമഴ ലഭിച്ചതിനാല്‍ ഈ വര്‍ഷം മെയ് പകുതിയോടെ തന്നെ  വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം  ജൂണ്‍ 14നാണ് ഉത്പാദനം തുടങ്ങിയിരുന്നത്. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും 0.5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവര്‍ ഹൗസിലുള്ളത്. നിലവില്‍  ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കും.
 

Follow Us:
Download App:
  • android
  • ios