ഒരു ബക്കറ്റില്‍ ഉപ്പ് ലായനി കലക്കി ഒച്ചിനെ പിടിച്ചു ലായനിയില്‍ ഇട്ട് പിറ്റേ ദിവസം കുഴിച്ചിടുകയാണ് ചെയ്യുന്നത്. 

മുഹമ്മ: മുഹമ്മ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡില്‍ കൃഷിയെ നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചിനെതിരെ ഒച്ചു രഹിത ഗ്രാമം പദ്ധതിക്ക് തുടക്കം. ജൂണ്‍ ഒന്നിന് തുടങ്ങി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചുവരെ നീണ്ടു നില്‍ക്കുന്ന നശീകരണ യജ്ഞമാണ് നടത്തുന്നത്. രാത്രി 8.30 മുതല്‍ 9.30 വരെയുള്ള സമയങ്ങളില്‍ വാര്‍ഡിലെ മുഴുവന്‍ വീട്ടുകാരും ഒരേസമയം ആഫ്രിക്കന്‍ ഒച്ചുകളെ പിടിച്ച് നശിപ്പിക്കും. 

ഒരു ബക്കറ്റില്‍ ഉപ്പ് ലായനി കലക്കി ഒച്ചിനെ പിടിച്ചു ലായനിയില്‍ ഇട്ട് പിറ്റേ ദിവസം കുഴിച്ചിടുകയാണ് ചെയ്യുന്നത്. ആവശ്യമായ ഉപ്പ് മുഴുവന്‍ വീടുകളിലും സൗജന്യമായി എത്തിച്ചു നല്‍കി. കര്‍ഷകര്‍ക്കും വലിയ ശല്യമായി മാറുന്ന പശ്ചാത്തലത്തിലാണ് ഒച്ചുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona