മുള്ളൻകൊല്ലി: വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധദന്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരി ചെങ്ങാഴശ്ശേരി കരുണാകരൻ, ഭാര്യ സുമതി എന്നിവരാണ് തൂങ്ങി മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മകൾക്കൊപ്പം താമസിക്കുകയായിരുന്ന ഇവരെ വീടിന്റെ മുൻഭാഗത്താണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മക്കളിൽ ഒരാൾക്ക് അസുഖമായതിനാൽ ഇരുവരും വിഷമത്തിലായിരുന്നുതായി ബന്ധുക്കൾ പറഞ്ഞു.