Asianet News MalayalamAsianet News Malayalam

ഒഡിഷയിലെ വനത്തിൽ നിന്ന് ഏജന്റ് സാധനമെത്തിക്കും, കിലോയ്ക്ക് 12000 രൂപ ലാഭം; പൊലീസിന്റെ രഹസ്യ വിവരത്തിൽ കുടുങ്ങി

ഏഴ് കിലോയോളം കഞ്ചാവ് കൊണ്ടുവന്ന് ചെറിയ പൊതികളാക്കി വില്‍ക്കാനായിരുന്നു പദ്ധതി. ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

agent will be bringing stuff from Odisha getting a profit of Rs 12000 per kilogram got secret information afe
Author
First Published Jan 20, 2024, 2:50 AM IST

കൊച്ചി: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പൊലീസ് പിടിയിൽ. ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ (ബിലാൽ - 30), ചൂണ്ടിപുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലാകുന്നത്. 

ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി പതിനഞ്ചായിരം രൂപയ്ക്കാണ് വിൽപന. ചെറിയ പൊതികളാക്കിയാണ് കച്ചവടം. പോലീസ് സാഹസീകമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണികണ്ഠൻ 2018 ൽ ആലുവയിൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. 

പത്ത് കിലോഗ്രാം കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്. ഡി.വൈ.എസ്.പി മാരിയ പി.പി ഷംസ്, എം.കെ മുരളി, ഇൻസ്‍പെക്ടർ എ.എൻ ഷാജു, സബ് ഇൻസ്‍പെക്ടർ കെ. നന്ദകുമാർ. എ.എസ്.ഐമാരായ കെ.എ നൗഷാദ്, കെ.ബി സജീവ്.സി.പി. ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം മനോജ്, കെ.സേവ്യർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios