Asianet News MalayalamAsianet News Malayalam

കൂറുമാറ്റവും , അവിശ്വാസ പ്രമേയവും തുടര്‍ക്കഥയായ പീരുമേടില്‍ ചരിത്രമായി അണ്ണാ ഡിഎംകെ അംഗം പഞ്ചായത്ത് പ്രസിഡന്‍റ്

കൂറുമാറ്റവും , അവിശ്വാസ പ്രമേയവുമൊക്കെയായി പ്രസിഡന്‍റുമാർ വാഴാത്ത പഞ്ചായത്താണ് പീരുമേട് പഞ്ചായത്ത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് പ്രസിഡന്‍റുമാരും, താൽകാലിക ചുമതലയുള്ള രണ്ട് പേരുമുൾപ്പടെ അഞ്ച് പേരാണ് പ്രസിഡന്‍റിന്‍റെ കസേരയിലിരുന്നത്.

AIADMK member turn as panchayath president in Peermade
Author
Peerumade, First Published Sep 18, 2019, 10:28 AM IST

പീരുമേട്: സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് പ്രസിഡന്‍റ്  പദത്തിലൊരു അണ്ണാ ഡിഎംകെ അംഗം. ഇടുക്കി പീരുമേട് പഞ്ചായത്തിലാണ് യുഡിഎഫ് പിന്തുണയോടെ അണ്ണാ ഡിഎംകെയിലെ എസ് പ്രവീണ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

കൂറുമാറ്റവും , അവിശ്വാസ പ്രമേയവുമൊക്കെയായി പ്രസിഡന്‍റുമാർ വാഴാത്ത പഞ്ചായത്താണ് പീരുമേട് പഞ്ചായത്ത്. കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് പ്രസിഡന്‍റുമാരും, താൽകാലിക ചുമതലയുള്ള രണ്ട് പേരുമുൾപ്പടെ അഞ്ച് പേരാണ് പ്രസിഡന്‍റിന്‍റെ കസേരയിലിരുന്നത്. അതേ കസേരയിലേക്ക് ചരിത്രമെഴുതിയാണ് അണ്ണാ ഡിഎംകെ അംഗമായ പ്രവീണ എത്തുന്നത്. 

പ്രസിഡന്‍റായിരുന്ന എൽഡിഎഫിലെ രജനി വിനോദിന് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി വനിതാ സംവരണ സീറ്റിൽ കോൺഗ്രസിന് അംഗങ്ങൾ ഇല്ലാത്തതിനാൽ എഐഎഡിഎംകെ അംഗം എസ് പ്രവീണയെ സ്ഥാനാർത്ഥിയാക്കി യുഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഏഴിനെതിരെ എട്ട് വോട്ടിന് പ്രവീണ ജയിച്ചുകയറി

പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഇനി ശേഷിക്കുന്ന പതിനൊന്ന് മാസം പ്രവീണ പ്രസിഡന്റ് പദത്തിലുണ്ടാവും. തമിഴ്നാട്ടിലെ പ്രബല പാർട്ടിയായ അണ്ണാ ഡിഎംകെക്കെ കേരളത്തിലെ പഞ്ചായത്തുകളിൽ മെമ്പർ ഉണ്ടാവാറുണ്ടെങ്കിലും ഇതാദ്യമായാണ് പ്രസിഡന്‍റ് പദത്തിലെത്തുന്നത്

Follow Us:
Download App:
  • android
  • ios