Asianet News MalayalamAsianet News Malayalam

കസവണിഞ്ഞ് പുതിയ ബോയിംഗ്‌ വിമാനം, ഓണാഘോഷം വാനോളമെത്തിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്

Air India Express pays homage to Kerala by donning the iconic kasavu design on its tail
Author
First Published Sep 13, 2024, 9:57 AM IST | Last Updated Sep 13, 2024, 11:22 AM IST

കൊച്ചി: മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം. എയർലൈനിന്‍റെ ഏറ്റവും പുതിയ ബോയിംഗ്‌ 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്‌ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന വിമാനമാണിത്‌.
 
ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്തെ വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്. വിമാനത്തിൻറെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് പുതിയ അനുഭവമായി. 
 
2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്‍റെ കസവ്‌, തമിഴ്‌നാടിന്‍റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്‍റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ്‌ വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്‌. 85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കേരളത്തിലെ നാല്‌ വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.
 
കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍, ഡെല്‍ഹി, ഹൈദരാബാദ്‌, കൊല്‍ക്കത്ത, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, മസ്‌ക്കറ്റ്‌, കുവൈറ്റ്‌, റിയാദ്‌, സലാല, ഷാര്‍ജ എന്നിവടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വ്വീസുകളുണ്ട്‌. അമൃത്സര്‍, അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഇന്‍ഡോര്‍, ജയ്‌പൂര്‍, ലഖ്‌നൗ, മുംബൈ, മംഗലാപുരം, പുണെ, റാഞ്ചി, ശ്രീനഗര്‍, സൂറത്ത്‌, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.
 
തിരുവനന്തപുരത്ത്‌ നിന്നും 63 സര്‍വീസുകളാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ ആഴ്‌ചതോറുമുള്ളത്‌. ബാഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്‌, കണ്ണൂര്‍, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, മസ്‌ക്കറ്റ്‌, റിയാദ്‌, ഷാര്‍ജ എന്നിവിടങ്ങളിലേക്ക്‌ നേരിട്ടും അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഇന്‍ഡോര്‍, ജയ്‌പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്‌, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, വിജയവാഡ, വാരണാസി, വിശാഖപട്ടണം, ജിദ്ദ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.
 
കോഴിക്കോട്‌ നിന്നും 86 സര്‍വ്വീസുകളാണുള്ളത്‌. ബാംഗ്ലൂര്‍, അല്‍ഐന്‍, അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, സലാല, ഷാര്‍ജ എന്നിവിടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാന സര്‍വീസുകളുണ്ട്‌. അയോധ്യ, ബാഗഡോഗ്ര, ഭുവനേശ്വര്‍, ചെന്നൈ, ഡെല്‍ഹി, ഗോവ, ഗുവാഹത്തി, ഗ്വാളിയര്‍, ഹൈദരാബാദ്‌, ഇന്‍ഡോര്‍, ജയ്‌പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, റാഞ്ചി, സൂറത്ത്‌, തിരുവനന്തപുരം, വിജയവാഡ, വാരണാസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക്‌ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളുമുണ്ട്‌.
 
കണ്ണൂരില്‍ നിന്നും 57 വിമാന സര്‍വീസുകളാണ്‌ ആഴ്‌ച തോറും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിനുള്ളത്‌. അബുദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബൈ, ജിദ്ദ, കുവൈറ്റ്‌, മസ്‌ക്കറ്റ്‌, റാസല്‍ഖൈമ, റിയാദ്‌, ഷാര്‍ജ്‌ എന്നിവടങ്ങളിലേക്ക്‌ നേരിട്ട്‌ വിമാനങ്ങളുണ്ട്‌. തിരുവനന്തപുരത്തേക്ക്‌ വണ്‍ സ്റ്റോപ്‌ വിമാന സര്‍വ്വീസുമുണ്ട്‌.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios