പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് വെട്ടേറ്റു
വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മലപ്പുറം: പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിന് നേരെയാണ് ആക്രമണമുണ്ടായത്. പൊന്നാനി കർമ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.