Asianet News MalayalamAsianet News Malayalam

ആലപ്പാട് കരിമണൽ ഖനനം: ശാസ്ത്രീയമായി മാത്രം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി

പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണം. നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

Alapad sand mining should be conducted scientifically says CM Pinarayi Vijayan
Author
Alapad, First Published Sep 6, 2019, 9:53 AM IST

കൊല്ലം: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കരിമണല്‍ ഖനനം ശാസ്ത്രീയമായി മാത്രം നടത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

ബീച്ച് വാഷ് പൂര്‍ണമായി നിര്‍ത്തേണ്ടതില്ലെന്നും ശാസ്ത്രീയമായി എടുക്കാന്‍ പറ്റുന്ന കരിമണല്‍ എടുക്കണമെന്നും നിയമസഭാ സമിതിയും അഭിപ്രായപ്പെട്ടു. പ്രാദേശികമായ മേല്‍നോട്ടത്തിന് ഫലപ്രദമായ സമിതിയുണ്ടാക്കണം. നിലവിലുള്ള കുഴികള്‍ മൂടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പുലിമുട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തും.മൈനിംഗ് പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, വിവിധ ഉദ്യോഗസ്ഥര്‍, ഐആര്‍ഇഎല്‍, കെഎംഎംഎല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.  

Follow Us:
Download App:
  • android
  • ios