മാന്നാര്‍ സ്‌കൂള്‍ ഗ്രൗണ്ട്,ബാര്‍ ഹോട്ടലിന് സമീപം, ഐറ്റിസി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കട്ടവടം നടക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്ത്രണ്ടോളം മോഷണകേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

മാന്നാര്‍: സ്‌കൂളിന് സമീപം വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിറ്റയാളെ മാന്നാര്‍ പൊലീസ് പിടികൂടി. ചെന്നിത്തല കോട്ടമുറി തൂമ്പിനാത്ത് പ്രസാദാ (തീപ്പൊരി പ്രസാദ്-49)ണ് അറസ്റ്റിലായത്. ഇന്ന് വൈകുന്നേരം നാലിന് മാന്നാര്‍ നായര്‍ സമാജം സ്‌കൂളിന് സമീപം വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പടിയിലായത്.

മാന്നാര്‍ സ്‌കൂള്‍ ഗ്രൗണ്ട്,ബാര്‍ ഹോട്ടലിന് സമീപം, ഐറ്റിസി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കട്ടവടം നടക്കുന്നതായി പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പന്ത്രണ്ടോളം മോഷണകേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ വന്ന ബൈക്കും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടി. . മാന്നാര്‍ കേന്ദ്രീകരിച്ച് വളരെ നാളുകളായി കഞ്ചാവ് വില്‍പ്പന നടത്തുന്ന വന്‍ റാക്കറ്റിലെ കണ്ണിയാണ് ഇയെളെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരുകയാണെന്നും പോലീസ് പറഞ്ഞു.