നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍.  ജലനിരപ്പ് ഉയര്‍ന്നതോടെ കനാല്‍ കരവിഞ്ഞ് ഒഴുകുകയാണ്. ഇത് പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. മരങ്ങള്‍ വീണും പായലുകളും മാലിന്യങ്ങളും കെട്ടികിടക്കുന്നത് കാരണം കനാലിന്‍റെ സ്വാഭാവിക ഒഴുക്ക് നിലച്ചിരുന്നു. ഇതാണ് സ്ഥിതിഗതി കൂടുതല്‍ വഷളാകാന്‍ കാരണം.  

ആലപ്പുഴ: നഗരത്തിലെ കനാലുകളും അപകടാവസ്ഥയില്‍. ജലനിരപ്പ് ഉയര്‍ന്നതോടെ കനാല്‍ കരവിഞ്ഞ് ഒഴുകുകയാണ്. ഇത് പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. മരങ്ങള്‍ വീണും പായലുകളും മാലിന്യങ്ങളും കെട്ടികിടക്കുന്നത് കാരണം കനാലിന്‍റെ സ്വാഭാവിക ഒഴുക്ക് നിലച്ചിരുന്നു. ഇതാണ് സ്ഥിതിഗതി കൂടുതല്‍ വഷളാകാന്‍ കാരണം. മഴ രൂക്ഷമായാല്‍ വെള്ളം റോഡിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. കനാല്‍ ഓരങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ വീഴാറായി നില്‍ക്കുന്നതിനാല്‍ ഗതാഗതം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കനാല്‍ നവീകരണം മഴമൂലം നിര്‍ത്തിവെച്ചതും തിരിച്ചടിയായിട്ടുണ്ട്.