ആലപ്പുഴ: പൂങ്കാവിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചെട്ടികാട് ജനകീയ ലാബിലെ സ്റ്റാഫിന് കൊവിഡ് 19  സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാന്ന് ജനകീയ ലാബ് താല്‍ക്കാലികമായി അടച്ചു. ലാബിലെ ജീവനക്കാരെ ക്വാറന്‍റൈനിലാക്കി.

കൊവിഡ് സ്ഥിരീകരിച്ചയാൾ ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിലെ ആറ് ഡോക്ടർമാരെയും നിരീക്ഷണത്തിലാക്കി.
ചെട്ടികാട് ജനകീയ ലാബിൽ കഴിഞ്ഞ 10 ദിവസത്തിനകം എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്.