Asianet News MalayalamAsianet News Malayalam

ഡ്യൂക്കിന്‍റെ പിന്നിലെ നമ്പർപ്ലേറ്റിൽ സർജിക്കൽ മാസ്ക്, കണ്ടതും വെഹിക്കിൾ ഇൻസ്പെക്ടർ പിന്നാലെ പാഞ്ഞു; പിടികൂടി

വാഹനം ഒരു സ്പെയർ പാർട്സ് കടയുടെ മുൻപിൽ നിർത്തി, വാഹനം ഓടിച്ചിരുന്നയാൾ കടയിലേക്ക് കയറിയപ്പോഴാണ് വാഹനം പിടികൂടിയത്

Alappuzha MVD Seized Duke bike that was driven with registration number hidden with a surgical mask
Author
First Published Aug 3, 2024, 8:08 PM IST | Last Updated Aug 3, 2024, 8:08 PM IST

ആലപ്പുഴ: സർജിക്കൽ മാസ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ നമ്പർ മറച്ച് ഓടിച്ച് പോയ ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിയോടെയാണ് കൊങ്ങിണി ചുടുകാട് ഭാഗത്തുകൂടെ പിൻഭാഗത്തെ രജിസ്ട്രേഷൻ നമ്പർപ്ലേറ്റ് സർജിക്കൽ മാസ്ക് ഉപയോഗിച്ച് മറച്ചും മുൻ ഭാഗത്തെ നമ്പർ പ്ലേറ്റ് ഊരി മാറ്റിയും ഓടിച്ച് പോയ കെടിഎം ഡ്യൂക്ക് ബൈക്ക് ആർ ടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് വെഹിക്കിൾ ഇൻസ്പെക്ടർ വാഹനത്തെ പിന്തുടർന്നു. വാഹനം ഒരു സ്പെയർ പാർട്സ് കടയുടെ മുൻപിൽ നിർത്തി, വാഹനം ഓടിച്ചിരുന്നയാൾ കടയിലേക്ക് കയറിയപ്പോഴാണ് വാഹനം പിടികൂടിയത്. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസില്ലായിരുന്നു. ബൈക്കിന്റെ സൈലൻസർ രൂപമാറ്റം വരുത്തിയിരുന്നു. പിടിച്ചെടുത്തെ ഇരുചക്ര വാഹനം തുടർ നടപടികൾക്കായി ആലപ്പുഴ ആർ ടി ഒയ്ക്ക് കൈമാറുമെന്ന് വെഹിക്കിൾ ഇൻസ്പെക്ടർ വി അനിൽ കുമാർ പറഞ്ഞു.

കാർ വാടകക്കെടുത്ത് സ്ഥിരം ആന്ധ്രയിൽ പോകും, ആലപ്പുഴയിലെത്തിയപ്പോൾ കാറിനുള്ളതിൽ കണ്ടത് 18 കിലോ കഞ്ചാവ്; പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios