താമസ സൗകര്യം ഒരുക്കി നല്‍കാൻ സ്കൂള്‍ അധികൃതരോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. മഴപെയ്താല്‍ വീണ്ടും മണ്ണ് ഇടിയുമോയെന്നാണ് ആശങ്ക.

തിരുവനന്തപുരം: മണ്ണിടിഞ്ഞതിന് തുടർന്ന് അപകടഭീഷണിയിലായ ആക്കുളത്തെ ഫ്ലാറ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംരക്ഷണ ഭിത്തി പൂര്‍ത്തിയാകുന്നത് വരെ ഫ്ലാറ്റില്‍ താമസിക്കരുതെന്നാണ് കളക്ടര്‍ നിര്‍ദേശിച്ചു. ഗുഡ്ഷെപ്പേഡ് സ്കൂളിൽ കെട്ടിട നിര്‍മാണത്തിനായി വൻതോതില്‍ മണ്ണെടുത്തതോടെയാണ് റോഡ് ഇടിഞ്ഞ് ഫ്ളാറ്റ് അപകടഭീഷണിയിലായത്. 65 ഓളം കുുടുംബങ്ങളാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഇന്നലെും ഇന്നുമായി എല്ലാവരും ഒഴിഞ്ഞു. താമസ സൗകര്യം ഒരുക്കി നല്‍കാൻ സ്കൂള്‍ അധികൃതരോട് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. മഴപെയ്താല്‍ വീണ്ടും മണ്ണ് ഇടിയുമോയെന്നാണ് ആശങ്ക. അശാസ്ത്രീയമായ മണ്ണെടുപ്പാണ് ഉണ്ടായതെന്ന് ഫ്ലാറ്റ് ഉടമകള്‍ കുറ്റപ്പെടുത്തുന്നു.

ഇന്നും സ്ഥലത്ത് മണ്ണെടുത്തുവെന്ന് ആരോപണമുണ്ട്. എന്നാൽ സുരക്ഷിതമായി മണ്ണ് കൂട്ടിയിടുകയാണ് ചെയ്തെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. അനുവദച്ചതിൽ കൂടുതൽ മണ്ണ് നീക്കിയിട്ടുണ്ടോയെന്ന് ജില്ലാ ജിയോളജിസ്റ്റ് പരിശോധിക്കും. കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. രണ്ടാഴ്ചക്കുള്ളില്‍ സംരക്ഷണ ഭിത്തി നിർമിക്കുമെന്നാണ് സ്കൂള്‍ അധികൃതരുടെ വാഗ്ദാനമെങ്കിലും സമയത്ത് തീരമുമോയന്ന് ഫ്ലാറ്റുടമകള്‍ക്ക് ആശയങ്കയുണ്ട്.