പ്രദേശത്തുള്ളയാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതിനു പിന്നാലെയാണ് മോഷണമുണ്ടായത്. 

കോഴിക്കോട്: ഉരുള്‍ പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് മലയങ്ങാട് കുരിശു പള്ളിയില്‍ മോഷണം. പ്രദേശത്തുള്ളയാളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതിനു പിന്നാലെയാണ് മോഷണമുണ്ടായത്. ഉരുള്‍പൊട്ടലുണ്ടായതിനു പിന്നാലെ വിലങ്ങാട് മേഖലയില്‍ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിരിക്കുകയാണ്. 

വീടുകളില്‍ ആളില്ലാത്തത് അവസരമാക്കിയാണ് മോഷ്ടാക്കള്‍ ഇറങ്ങിയിരിക്കുന്നത്. മലയങ്ങാട് കുരിശു പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത മോഷ്ടാക്കള്‍ പണവുമായി സ്ഥലം വിട്ടു. നേര്‍ച്ചപെട്ടി തകര്‍ത്തത് സമീപ വാസികളാണ് ആദ്യം കണ്ടത്. രണ്ടു മാസം കൂടുമ്പോഴാണ് നേര്‍ച്ചപ്പെട്ടി തുറന്ന് പണം പള്ളി അധികൃതര്‍ എടുക്കാറ്. 

നാദാപുരം എം എല്‍ എ ഇ കെ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.സംഭവത്തില്‍ വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആളുകള്‍ വീടുകള്‍ പൂട്ടി ക്യാമ്പുകളിലേക്ക് മാറിയതിനാല്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

യുവതിക്ക് നിറയെ ജ്യൂസും പഴവും നൽകി തൊണ്ടി കാത്ത് 4 ദിവസം; തിരൂര്‍ പൊലീസ് വലഞ്ഞ 'തൊണ്ടിമുതലും ദൃക്സാക്ഷിയും'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം