Asianet News MalayalamAsianet News Malayalam

2000 രൂപയുടെ പൂജ, സകല കഷ്ടവും മാറുമെന്ന് പറഞ്ഞു; ജ്യോതിഷിക്ക് കൊടുത്തത് 67000, ദുരിതം മാറിയില്ലെന്ന് പരാതി

ജീവിതത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ട സമയത്ത് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും പൂജ ചെയ്യാനും ആവശ്യപ്പെട്ട് ഇയാള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് കൃഷ്ണന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

(പ്രതീകാത്മക ചിത്രം)

all troubles will be removed puja for 2000 rs 67000 was given to the astrologer  troubles not changed complaint
Author
First Published Sep 5, 2024, 5:40 PM IST | Last Updated Sep 5, 2024, 5:41 PM IST

കോഴിക്കോട്: ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം ദുരിതം മാറാന്‍ ഭീമന്‍ തുക ചിലവഴിച്ച് പൂജ ചെയ്തിട്ടും ഫലം ലഭിച്ചില്ലെന്ന പരാതിയുമായി വയോധികന്‍. കോഴിക്കോട് ചുങ്കം ശ്രേയസ് ഹൗസില്‍ സാമസിക്കുന്ന പി വി കൃഷ്ണനാണ് പരാതിക്കാരന്‍. കൊമ്മേരിയിലെ ജ്യോതിഷിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവിതത്തില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ട സമയത്ത് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും പൂജ ചെയ്യാനും ആവശ്യപ്പെട്ട് ഇയാള്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് കൃഷ്ണന്‍ കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുച്ഛമായ ചിലവേ ഉണ്ടാകൂ എന്ന് ആദ്യം പറഞ്ഞെങ്കിലും ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോള്‍ ഭീമമായ തുക ആവശ്യപ്പെടുകയായിരുന്നു. 2000 രൂപയ്ക്ക് പൂജ ചെയ്താൽ ഐശ്വര്യം വരുമെന്നാണ് ജ്യോതിഷി പറഞ്ഞത്.

എന്നാൽ, പിന്നീട് 67000 രൂപ വാങ്ങി. 52,000 രൂപ ​ഗൂ​ഗിൾ പേ വഴിയും 15,000 രൂപ പണമായി കൈയിലുമാണ് നൽകിയത്. എന്നാല്‍ ആവശ്യപ്പെട്ട പണം നല്‍കിയിട്ടും ദുരിതത്തിന് അറുതിയൊന്നും കാണാത്തതിനാല്‍ നല്‍കിയ പണം തിരികേ ചോദിച്ചു. എന്നാല്‍ ജ്യോതിഷി പണം നല്‍കാന്‍ കൂട്ടാക്കിയില്ല എന്നാണ് പരാതി. പരാതിയുമായി ബേപ്പൂര്‍ പോലീസിനെ സമീപിച്ചെങ്കിലും സിവില്‍ കേസായതിനാല്‍ പരിമിതികളുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ...; മന്ത്രിയുടെ 'പൊടിക്കൈ' കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios