പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍  ക്രൂരമായി മര്‍ദ്ദിച്ചിട്ടും  പെരുമ്പെട്ടി  പൊലീസ്  കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലില്‍ അച്ഛനെ മകന്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തില്ലെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്. 

പരിക്കേറ്റ 76 കാരന്‍ പാപ്പച്ചനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പെരുമ്പെട്ടി പൊലീസ് കേസെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. മകന്‍ ജോണ്‍സന്‍ മദ്യലഹരിയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിക്രൂരമായ മര്‍ദ്ദനമാണ് 76 കാരന്‍ സാമുവല്‍ എന്ന പാപ്പച്ചന് ഏറ്റുവാങ്ങേണ്ടിവന്നെതെതെന്ന് മാധ്യമ വാര്‍ത്തകള്‍ പറയുന്നു. 

മകന്‍ ജോണ്‍സന്റെ വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലായിരുന്നു പാപ്പച്ചന്‍ താമസിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം ചോദിച്ചെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന മകന്‍ കമ്പ് കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പെരുമ്പെട്ടി പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചു. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസിന്റെ പറയുന്നുവെന്നാണ് വാര്‍ത്തകളിലുണ്ട്. ദ്യശ്യ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് തമിഴ്‌നാട്ടിൽ നിയമനം: മനുഷ്യാവകാശ കമ്മീഷൻ ചെയര്‍മാൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം