Asianet News MalayalamAsianet News Malayalam

National Flag : 'ചിക്കന്‍ സ്റ്റാളില്‍ കൈതുടക്കാന്‍ ഉപയോഗിച്ചു'; ദേശീയപതാകയെ അവഹേളിച്ചതായി ആരോപണം

ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന്‍ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന്‍ ആരോപിച്ചത്.
 

Allegedly insulting the national flag
Author
Thiruvananthapuram, First Published Dec 16, 2021, 6:20 PM IST

തിരുവനന്തപുരം: ദേശീയപതാകയെ (National Flag) അവഹേളിച്ചതായി (Insult) ആരോപണം. പൊലീസില്‍ (Police) പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു. ചിക്കന്‍ സ്റ്റാള്‍ വൃത്തിയാക്കന്‍ ദേശീയപതാക ഉപയോഗിച്ചതായാണ് പരാതിക്കാരന്‍ ആരോപിച്ചത്. കാട്ടാക്കട കിള്ളിയില്‍ എട്ടിരുത്തിയിലെ ചിക്കന്‍ സ്റ്റാളില്‍ ദേശീയപതാക അധിക്ഷേപിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചെന്നും സ്റ്റാളില്‍ കമ്പി അഴിയില്‍ പതാക  കെട്ടി കൈ തുടക്കാനാണ് ഉപയോഗിച്ചതെന്നും പറയുന്നു. 

സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി ഇതിന്റെ ചിത്രങ്ങളും വീഡിയോ സഹിതം കാട്ടാക്കട പൊലീസിന് വാട്ട്‌സ് ആപ്പില്‍  കൈമാറിയെങ്കിലും  നടപടി ഉണ്ടായില്ലെന്നും ആരോപണമുയര്‍ന്നു.  പരാതി ലഭിച്ച് സ്ഥലത്തെത്തിയെങ്കിലും പതാക കണ്ടില്ലെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ വിവരം കിട്ടിയ ഉടനെ ചിക്കന്‍ സ്റ്റാള്‍ ഉടമക്ക് രഹസ്യ  വിവരം നല്‍കി പതാക അഴിപ്പിച്ചുവെന്നും ആരോപണമുയര്‍ന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പാലക്കാട് എസ്ഡിപിഐ ഓഫീസുകളില്‍ പരിശോധന
 

പാലക്കാട് :എസ്ഡിപിഐ (SDPI)  - പോപ്പുലർ ഫ്രണ്ട് (Popular Front) ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തി. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ടാണ് പരിശോധന. കേസിൽ മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരാണ് പിടിയിലായവര്‍. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരുൾപ്പടെ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഓഫീസുകളിൽ പൊലീസ് പരിശോധന നടത്തിയത്.

Follow Us:
Download App:
  • android
  • ios