വെളുത്ത പേപ്പറിൽ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂർ മാത്രം സമയമെടുത്താണ് അമൻ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്

കോഴിക്കോട്: ഇരു കൈകളില്ലെങ്കിലും അമൻ അലി വരച്ച ചിത്രം കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. കേരളത്തിന്‍രെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് കൈകളില്ലാത്ത അമൻ മനോഹരമായി വരച്ചത്. ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനെത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന് തന്‍റെ കാലു കൊണ്ട് വരച്ച ചിത്രം അമൻ അലി സമ്മാനിച്ചത്. സ്നേഹം ചാലിച്ച് വരച്ച ചിത്രം നിറഞ്ഞ സന്തോഷത്തോടെ മുഖ്യമന്ത്രി ഏറ്റുവാങ്ങി.

എങ്ങും കണ്ണീർ, വാവിട്ട് കരഞ്ഞും നിലവിളിച്ചും സഹപാഠികൾ; അത്രമേൽ ഹൃദയം തകർക്കുന്ന കാഴ്ചയായി കുസാറ്റിൽ യാത്രാമൊഴി

വെളുത്ത പേപ്പറിൽ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം വരച്ചെടുത്ത് ഫ്രെയിം ചെയ്താണ് സമ്മാനിച്ചത്. വെറും ഒരു മണിക്കൂർ മാത്രം സമയമെടുത്താണ് അമൻ അലി മുഖ്യമന്ത്രിയുടെ ചിത്രം വരച്ചത്. ചിത്രരചന ക്ലാസിനൊന്നും അമൻ അലി പോയിട്ടില്ല. യൂട്യൂബ് നോക്കിയാണ് ചിത്രം വരക്കാൻ പഠിച്ചത്. അരക്കിണർ സ്വദേശികളായ റസിയയുടെയും നൗഷാദിന്റെയും മകനാണ് ഒൻപതാം ക്ലാസുകാരനായ അമൻ അലി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ നവ കേരള സദസിൽ ലഭിച്ച നിവേദനങ്ങളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവ കേരള സദസ് ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായാണ് ഇത്രയും നിവേദനങ്ങള്‍ കിട്ടിയത്. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്. പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588, ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258, കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള നിവേദനങ്ങളുടെ കണക്ക്.

നവകേരള സദസ് ആരംഭിച്ച കാസർകോട് ജില്ലയിൽ ആകെ 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ 1908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3451 ഉം ഉദുമ മണ്ഡലത്തിൽ 3733 ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2840 ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2300 ഉം നിവേദനങ്ങളാണ് ലഭിച്ചത്.