ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് ഭാര്യയെ അവസാനമായി കാണുന്നതിനിടയിലാണ് മുഹമ്മദ് കുഴഞ്ഞു വീണത്.

അമ്പലപ്പുഴ: ഭാര്യക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടയില്‍ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു. വളഞ്ഞവഴി മാമ്പലയില്‍ മിസ്‌രിയ മന്‍സില്‍ മുഹമ്മദ് കുഞ്ഞ് (68) ആണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റഷീദ ബീവി മരണപ്പെട്ടത്. ഇന്ന് രാവിലെ ഖബറടക്കത്തിനായി പള്ളിയിലേക്ക് കൊണ്ടു പോകുന്നതിന് മുന്‍പ് ഭാര്യയെ അവസാനമായി കാണുന്നതിനിടയിലാണ് മുഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: മസൂദ്, മിന്‍ഹാജ്, മനൂജ, മിസ്‌രിയ. മരുമക്കള്‍: ഹാരിസ്, രിഫാന, ഷബീന, ഇര്‍ഫാന. മുഹമ്മദിനെയും റഷീദയെയും കാക്കാഴം പള്ളിയില്‍ ഖബറടക്കി.

16കാരി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

YouTube video player