Asianet News MalayalamAsianet News Malayalam

ആംബര്‍ഗ്രീസ് കേസ്; മുഖ്യപ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

ഒരാഴ്ച മുമ്പാണ് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി അഞ്ച് പേരെ വനപാലകര്‍ പിടികൂടിയത്.  തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ആംബര്‍ഗ്രീസ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച്  കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. 

ambergris case accused arrested in Tamilnadu
Author
Thiruvananthapuram, First Published Jul 31, 2021, 9:11 PM IST

ഇടുക്കി: ആംബര്‍ഗ്രീസ് കേസിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് വനപാലകര്‍ പിടികൂടി. തമിഴ്‌നാട് ഉത്തമപാളയം കരിശപ്പെട്ടി ചിന്നമന്നൂര്‍ സ്വദേശി ശരവണനെയാണ് എ സി എഫിന്റെ നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്നാര്‍ സ്വദേശി മുരുകന് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രീസ് നല്‍കിയത് ഇയാളായിരുന്നു.

ഒരാഴ്ച മുമ്പാണ് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി അഞ്ച് പേരെ വനപാലകര്‍ പിടികൂടിയത്.  തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ആംബര്‍ഗ്രീസ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച്  കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. തമിഴ്‌നാട് ദിന്ധുക്കല്‍ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകന്‍ രവികമാര്‍, തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരായിരുന്നു പ്രതികള്‍. 

ഇവരെ ചോദ്യം ചെയ്യവെയാണ് മുഖ്യപ്രതി തമിഴ്‌നാട്ടിലാണുള്ളതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നാര്‍ എ സി എഫ് സജീഷ് കുമാര്‍, ദേവികുളം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജ പെട്ടിമുടി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുനില്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം തേനി എത്തമപാളയം ചിന്നമന്നൂര്‍ കരിശപ്പെട്ടി സ്വദേശി ശരവണന്‍ (45) അറസ്റ്റ് ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തല്‍ മറ്റ് കാര്യങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളു. മൂന്നാര്‍ റേഞ്ച് ഓഫീസര്‍ ഹരീന്ഗ്രനാഥ് ബീറ്റ് ഓഫീസര്‍മാരായ യാസര്‍ രാജേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios