ബാംഗ്ലൂർ അമൃത സർവ്വകലാശാലയിലെ 2020 ബാച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അവന്തിക ദുരൈസ്വാമി

കൊല്ലം: രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ദിനത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നാവികസേനാ പരേഡിനെ നയിച്ച സബ് ലഫ്റ്റനന്റ് അവന്തിക ദുരൈസ്വാമിയെ ആദരിച്ചു. മാതാ അമൃതാനന്ദമയീമഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാംഗ്ലൂർ അമൃത സർവ്വകലാശാലയിലെ 2020 ബാച്ച് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയാണ് അവന്തിക ദുരൈസ്വാമി. ലെഫ്റ്റനന്റ് കമാൻഡർ ആഞ്ചൽ ശർമ്മയും ലഫ്റ്റനന്റ് ശുഭം ശർമ്മയും സബ് ലെഫ്റ്റനന്റ് അവന്തിക ദുരൈസ്വാമിയും സബ് ലെഫ്റ്റനന്റ് സുവേകാന്തും ചേർന്നാണ് ഇത്തവണ നാവികസേനയുടെ തൊണ്ണൂറ്റിയാറാം കണ്ടിൻജറ്റിനെ നയിച്ചത്. കൊല്ലം അമൃതപുരി ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മാതാ അമൃതാനന്ദമയി അവന്തികയ്ക്ക് പ്രശസ്തി ഫലകം സമ്മാനിച്ചു.