കുട്ടനാട്: അംഗന്‍വാടി വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന അമൃതം പോഷകാഹാര പാക്കറ്റുകള്‍ വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍. എടത്വ-തകഴി റോഡില്‍ കൈതമുക്ക് ജംഗ്ഷന് സമീപത്തായാണ് അഞ്ചോളം അമൃതം പാക്കറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്.

അംഗന്‍വാടികളില്‍ നിന്ന് വിതരണം ചെയ്തതോ, വിതരണം ചെയ്യാന്‍ എത്തിച്ചതോ ആയ പായ്ക്കറ്റുകളാണ് വഴിയില്‍ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും ഉപേക്ഷിച്ച പാക്കറ്റുകളെക്കുറിച്ച് അന്വഷിക്കുമെന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായിട്ടില്ല.