സ്കൂട്ടറില്‍ ഇടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിന് സമീപമുള്ള വെെദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. ഒളരി ഉദയ നഗറിന് സമീപം എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 

തൃശ്ശൂര്‍: തൃശ്ശൂര്‍ ഒളരിയില്‍ ആംബുലന്‍സ് സ്കൂട്ടറില്‍ ഇടിച്ച് മറിഞ്ഞു. സ്കൂട്ടര്‍ യാത്രികനടക്കം 7 പേര്‍ക്ക് പരിക്കേറ്റു. തളിക്കുളത്ത് നിന്നും രോഗിയുമായി വന്ന ആംബുലന്‍സ് ആണ് മറിഞ്ഞത്. അപകടത്തില്‍ ഡ്രെെവര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടറില്‍ ഇടിച്ചശേഷം ട്രാന്‍സ്ഫോര്‍മറിന് സമീപമുള്ള വെെദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. ഒളരി ഉദയ നഗറിന് സമീപം എട്ടുമണിയോടെയാണ് അപകടമുണ്ടായത്. 

YouTube video player