പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദ്ദീൻ ഓടിയെത്തി യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു.
കൊല്ലം: പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ. പുനലൂരിലാണ് സംഭവം. പുനലൂർ തൂക്കു പാലത്തിന് സമീപമുള്ള വലിയ പാലത്തിൽ നിന്നും ആറ്റിൽ ചാടാൻ ശ്രമിച്ചയാളെ പുനലൂരിലെ ഡ്രൈവറായ താജുദീനാണ് രക്ഷപെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
രാജപാളയം സ്വദേശിയും പുനലൂരിലെ ഹോട്ടൽ ജീവനക്കാരനുമായ യുവാവാണ് ശക്തമായ ഒഴുക്കുള്ള ആറ്റിലേക്ക് ചാടാൻ ശ്രമിച്ചത്. പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറി ചാടാൻ ആയുന്നതിനിടെ കണ്ടുനിന്ന താജുദ്ദീൻ ഓടിയെത്തി യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിച്ച് പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു. ഇയാളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ജോലി ചെയ്യുന്ന ഹോട്ടലിലെ അധികൃതരുടെ സഹായത്തോടെ നാട്ടിലേക്ക് മടക്കിയയച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056


