മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്

മലപ്പുറം:മലപ്പുറത്ത് പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകമടുണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറിനും കേടുപാട് സംഭവിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടികള്‍ക്കുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.

പോത്തുകല്ല്, ആനക്കല്ല് ഭൂമിക്കടിയിലെ സ്ഫോടന ശബ്ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളാനാവില്ലെന്ന് ജില്ലാ കളക്ടർ

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

പച്ചക്കറി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങി, അമിതവേഗത്തിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; 3പേരും ഗുരുതരാവസ്ഥയിൽ

Asianet News Live | PP Divya | Naveen Babu | By-Election | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്