നേരത്തെ പ്രളയ ബാധിത പ്രദേശത്തേക്ക് സാധനങ്ങൾ ശേഖരിച്ചു എത്തിക്കുന്നതിനും സാജന്റെ പങ്കാളിത്തമുണ്ടായിരുന്നു.

കൊല്ലം: ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വാങ്ങാൻ സൗജന്യ യാത്ര ഒരുക്കി ഓട്ടോഡ്രൈവർ. സാജൻ എന്നയാളാണ് ബിപിഎൽ, എഎവൈ കാർഡുടമകളെ ഓട്ടോയിൽ വീട്ടിൽ എത്തിക്കുന്നത്. ചിതറ പഞ്ചായത്തിൽ ഐരക്കുഴിയിലെ റേഷൻ കടയ്ക്ക് മുന്നിലാണ് സാജൻ വണ്ടി ഓടുന്നത്. 

കഴിഞ്ഞ അഞ്ച് വർഷമായി ഈ പ്രദേശത്ത് ഓട്ടോ ഓടിക്കുന്ന ആളാണ് സാജൻ. രാവിലെ 9ന് റേഷൻ കടയ്ക്ക് മുന്നിൽ എത്തുന്ന സാജൻ ഒരുമണിവരെ സൗജന്യമായി ഓട്ടം പോകും. റേഷൻ കടയുടെ പരിധിയില്‍ ഉള്ളവര്‍ക്ക് സാജന്റെ ഓട്ടോ വളരെ സഹായമാണെന്ന് നാട്ടുകാർ പറയുന്നു. 

കോതമംഗലം സ്വദേശിയായ സാജൻ ഏഴ് വർഷങ്ങൾക്ക് മുൻപാണ് തൃക്കണ്ണാപുരത്ത് താമസമാക്കിയത്. ഭാര്യ രാജി സെന്റ് ചാൾസ് സ്കൂളിൽ അധ്യാപികയാണ്. നേരത്തെ പ്രളയ ബാധിത പ്രദേശത്തേക്ക് സാധനങ്ങൾ ശേഖരിച്ചു എത്തിക്കുന്നതിനും സാജന്റെ പങ്കാളിത്തമുണ്ടായിരുന്നു.