കുട്ടികളുടെകരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി പോൾവിനെ ഭിത്തിക്കിടയിൽ നിന്ന് പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

കോട്ടയം: കോട്ടയം പാലയിൽ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു. ഉള്ളനാട് ഒഴുകുംപാറ സ്വദേശി ബിൻസിന്റെ മകൻ പോൾവിൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. പൊളിഞ്ഞ് വീഴാറായ പഴയ വിറക് പുരയോട് ചേർന്നാണ് കുട്ടികൾ കളിച്ചിരുന്നത്. ഇതിനിടെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ഇടിഞ്ഞ ഭിത്തി പോൾവിന്റെ തലയിലേക്കാണ് വീണുതത്. 

കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കുട്ടികളുടെകരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി പോൾവിനെ ഭിത്തിക്കിടയിൽ നിന്ന് പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അമ്മ: റോസിലി, സഹോദരങ്ങള്‍: അശ്വിന്‍, എഡ്‌വിന്‍.