Asianet News MalayalamAsianet News Malayalam

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; മാലോത്തുകരയിലെ കുടുംബങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി

പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.

An end to the travel woes of families in Malothukara
Author
First Published Dec 31, 2022, 8:48 AM IST

കോഴിക്കോട്: അരക്കൊപ്പം വെള്ളക്കെട്ട് കടന്ന് റോഡിലെത്തിയിരുന്ന രണ്ട് പട്ടികജാതി കുടുംബങ്ങൾക്ക് സുഗമമായ യാത്രാ സൗകര്യം ഒരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഇടപെടലാണ് ഫലം കണ്ടത്. പനങ്ങാട് മാലേത്തുകരയിലെ കുടുംബങ്ങളുടെ ദുരവസ്ഥയ്ക്കെതിരെ ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി.

പനങ്ങാട് ഗ്രാമപഞ്ചായത്തിലെ 20 –ാം വാർഡിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മികച്ച യാത്രാ സൗ കര്യം  ഉറപ്പാക്കാൻ ഭൂമി ലഭ്യമാക്കിയതായി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  തൊഴിലുറപ്പ് പദ്ധതിയിൽ മലയത്ത് താഴെ നടപ്പാത എന്ന പേരിൽ 4,86,000 രൂപ അടങ്കലിൽ പദ്ധതി രൂപീകരിച്ച് ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 100 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും 1 മീറ്റർ ഉയരത്തിലുമാണ് നടപ്പാത വിഭാവനം ചെയ്തിട്ടുള്ളത്. പ്രവൃത്തി ഭാഗികമായി ആരംഭിച്ചിട്ടുണ്ട്.

ചികിത്സ വൈകിയെന്ന് പരാതി; ആശുപത്രിയില്‍ മരിച്ച ഗർഭസ്ഥ ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി
 

Follow Us:
Download App:
  • android
  • ios