4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി ഒറ്റപ്പാലം പൊലീസ് അറിയിച്ചു

പാലക്കാട്: പാലക്കാട് ലക്കിടി ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ലക്കിടി തീരദേശ റോഡിന് സമീപമാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. 4 ദിവസം പഴക്കം ഉള്ളതായി സംശയിക്കുന്നതായി ഒറ്റപ്പാലം പൊലീസ് അറിയിച്ചു. പകുതി പുഴയിലും പകുതി ഭാഗം തീരത്തുമായാണ് മൃതദേഹം കിടന്നിരുന്നത്. പൊലീസ് വിശദമായ പരിശോധന നടത്തി. അന്വേഷണം ഊർജ്ജിതമാക്കിയതായും ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) 

ഇന്നലെ രാത്രിമുതൽ കാണാനില്ല; രാവിലെ സമീപത്തെ കൃഷിയിടത്തില്‍ കര്‍ഷകന്‍റ മൃതദേഹം കണ്ടെത്തി, ഒരാള്‍ കസ്റ്റഡിയില്‍

അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആലുവയിലെ ബഹുനില ഫ്ലാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിൽ താമസിക്കുന്ന ശാന്തമണിയമ്മയെന്ന 71 കാരിയാണ് മരിച്ചത്. 11 -ാം നിലയിലെ താമസക്കാരിയായിരുന്നു. ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയക്ക് സമീപം വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 11ാം നിലയിലെ ഫ്ലാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചതായി കണ്ടെത്തി. അങ്കമാലിയിലെ സ്കൂളിൽ അധ്യാപികയായ മകൾക്കൊപ്പമായിരുന്നു ശാന്തമണിയമ്മ താമസിച്ചിരുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)