Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മൃഗശാലയില്‍ അനാക്കോണ്ട ചത്തു

ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. 

Anaconda dead in thiruvananthapuram zoo
Author
Thiruvananthapuram, First Published Aug 6, 2019, 8:46 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ടകളില്‍ ഒന്ന് ചത്തു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. 

തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത് വയസുള്ള അനാക്കോണ്ടയുടെ ജീവന്‍ നഷ്ടപ്പെട്ടത്. ഇതിനെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അനാക്കോണ്ടയെ സ്റ്റഫ് ചെയ്ത് തിരുവനന്തപുരം നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

Follow Us:
Download App:
  • android
  • ios