ധർമശാസ്താവിന്റെ പ്രതിഷ്ഠ മാത്രമേ നടയിൽ നിന്ന് ഭക്തർക്ക് കാണാൻ കഴിയുകയുള്ളൂ എന്നും സത്യകൻ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് പ്രതിഷ്ഠയിൽ വെള്ളിക്കിരീടം ചാർത്തിയതെന്നും ഭക്തർ പറഞ്ഞു.
ഹരിപ്പാട്: ഭാര്യാ-പുത്ര സമേതനായുള്ള ധർമശാസ്താവിന്റെ പ്രതിഷ്ഠയുള്ള തൃക്കുന്നപ്പുഴ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് ആന്ധ്രയിലെ അയ്യപ്പ ഭക്തരുടെ വെള്ളിക്കിരീടം. ധർമശാസ്താവിന്റെ മകനായ സത്യകനാണ് വെള്ളിക്കിരീടം ചാർത്തിയത്. ആന്ധ്രയിൽ നിന്ന് കുമാരവേൽ സ്വാമിയുടെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന അയ്യപ്പഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ധർമശാസ്താവിന്റെ ഭാര്യ പ്രഭയാണ് മറ്റൊരു പ്രതിഷ്ഠ. ക്ഷേത്രമേൽശാന്തി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കിരീടം ചാർത്തുന്ന ചടങ്ങുകൾ നടന്നത്. ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ ഭക്തരെ സ്വീകരിച്ചു. ധർമശാസ്താവിന്റെ പ്രതിഷ്ഠ മാത്രമേ നടയിൽ നിന്ന് ഭക്തർക്ക് കാണാൻ കഴിയുകയുള്ളൂ എന്നും സത്യകൻ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് പ്രതിഷ്ഠയിൽ വെള്ളിക്കിരീടം ചാർത്തിയതെന്നും ഭക്തർ പറഞ്ഞു. ആന്ധ്രയിൽ നിന്ന് ഇതിനു മുൻപും ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. തൃക്കുന്നപ്പുഴ ധർമശാസ്താ ക്ഷേത്രത്തിലെ ധർമശാസ്താവിന്റെ മകൻ സത്യകന്റെ പ്രതിഷ്ഠയിൽ ചാർത്താൻ ആന്ധ്രയിൽ നിന്ന് ഭക്തർ വെള്ളിക്കിരീടവുമായി എത്തിയപ്പോൾ.
