കഴിഞ്ഞ മാസം എട്ടിന് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് കാരണം ആന്ധ്രയിൽ നിന്നുള്ള ബസാണെന്ന് കണ്ടെത്തിയിരുന്നു. ശബരിമലയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

ആലത്തൂർ(പാലക്കാട്): ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എസ്ഐയും അഭിഭാഷകനും കടുത്ത വാ​ഗ്വാദമുണ്ടാകാൻ കാരണമായ ബസ് ആന്ധ്ര സ്വദേശി കൊണ്ടുപോയി. പൊലീസ് കസ്റ്റഡിയിലുള്ള ബസ് കോടതി ഉത്തരവിനെ തുടർന്നാണ് ആന്ധ്ര സ്വദേശി കൊണ്ടുപോയത്. ഈ ബസ് വിട്ടുകിട്ടാനാണ് അഭിഭാഷകൻ കോടതിയിലെത്തിയത്. തുടർന്നാണ് എസ്ഐയും അഭിഭാഷകനും വാ​ഗ്വാദമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അഡ്വ. അക്കീബ് ഹുസൈനും എസ്ഐ വി ആർ റെനീഷുമാണ് തർക്കമുണ്ടായത്.

കഴിഞ്ഞ മാസം എട്ടിന് സ്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് കാരണം ആന്ധ്രയിൽ നിന്നുള്ള ബസാണെന്ന് കണ്ടെത്തിയിരുന്നു. ശബരിമലയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. തുടർന്ന് ബസ് ആലത്തൂർ സ്റ്റേഷനിലേക്ക് എത്തിക്കണമെന്ന് പൊലീസ് നിർദേശം നൽകി. തുടർന്ന് ഉടമ ബസ് സ്റ്റേഷനിലെത്തിച്ചു. ബസ് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയിൽ പോകുകയും അനുകൂല വിധി നേടുകയും ചെയ്തു. ബസ് വിട്ടുകിട്ടാൻ അഭിഭാഷകനായ അക്കീബാണ് എത്തിയത്. ഡ്രൈവർ വരാതെ ബസ് വിട്ടുകൊടുക്കില്ലെന്ന് എസ്ഐ അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. ഈ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ബസ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചെങ്കിലും തള്ളി.

സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നേരിട്ട് പങ്കെടുത്ത ഉദ്യോ​ഗസ്ഥർ ഈ മാസം 12 ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദേശം. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും വിവരങ്ങളും ഹാജരാക്കണം. സംഭവം നടന്ന ജനുവരി 4,5 തീയതികളിലെ ഉദ്യോ​ഗസ്ഥരുടെ വിവരങ്ങളും ഹാജരാക്കണം. അഭിഭാഷകൻ അക്വിബ് സുഹൈൽ സമർപ്പിച്ച കോടതിയലക്ഷ്യ നിയമ ഹർജിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഡിജിപിയുടെ നിർദേശ പ്രകാരം ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ അഭിഭാഷകന്റെ മൊഴി രേഖപ്പെടുത്തിൽ.