മേപ്പാടി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി

മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ്‌ ചെയ്തിരുന്നു. ഈ മനോവിഷമമാണ്‌ ആത്മഹത്യക്ക്‌ പിന്നിലെന്ന് ആരോപണമുണ്ട്. മേപ്പാടി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

കുട്ടിയെ ഉപദ്രവിച്ചതറിഞ്ഞ് അമ്മ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി; മദ്രസ അധ്യാപകനെതിരെ കേസ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

YouTube video player

കോഴിക്കോട് വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസി കസ്റ്റഡിയിൽ

അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അയൽവാസിയായ രാജൻ കസ്റ്റഡിയിലുണ്ട്. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പൊലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലുണ്ടെങ്കിലും ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അയൽവാസികളിൽ നിന്ന് പൊലീസ് വിശദമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പൊലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.