മലപ്പുറം: മലപ്പുറം പുറത്തൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച അങ്കണവാടിയുടെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. 

കടുത്ത ചൂടിലാണ് കുട്ടികൾ ഇവിടെ പഠിക്കുന്നത്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഒരാൾ സ്ഥലം കൈമാറിയെങ്കിലും സാങ്കേതിക കാര്യങ്ങൾ ചൂണ്ടി കാണിച്ച് കെട്ടിട നിർമ്മാണം വൈകുകയാണ്. അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കാൻ കഴിയാത്തതിന്‍റെ കാരണം വ്യക്തമാക്കി ജില്ലാ വനിതാ ശിശു വികസന ഓഫീസർ മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻ കുമാർ ആവശ്യപ്പെട്ടു.